7.4 C
New York
Saturday, March 7, 2026

Buy now

spot_imgspot_imgspot_imgspot_img

ആരോപണങ്ങൾ ഉയർത്തി മുന്നണികൾ: സാന്നിധ്യം കൂടുതൽ ശക്തമാക്കി ഭരണസമിതി

കിഴക്കമ്പലം: നിരവധി ആരോപണങ്ങൾക്കിടയിലും സാന്നിധ്യം ശക്തമാക്കി കിഴക്കമ്പലം ഭരണസമിതി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ടുകൾ തൂത്തുവാരിയ ഭരണസമിതിക്ക് ഇത്തവണത്തെ തിരഞ്ഞെടുപ്പ് മികച്ച പ്രതീക്ഷയാണ് നൽകുന്നത്. പക്ഷെ മറ്റു മുന്നണികൾക്കിത് രാഷ്ട്രീയ യുദ്ധം കൂടിയാണ്. കിഴക്കമ്പലത്ത് മറ്റു പാർട്ടികൾക്ക് വേരുറയ്ക്കാൻ പറ്റാത്തത് കൊണ്ടുതന്നെ ഇത്തവണത്തെ തിരഞ്ഞെടുപ്പ് നിർണായകമാണ്. ജനങ്ങൾക്കിടയിൽ മാറ്റം കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ ഇത്തവണത്തെ തിരഞ്ഞെടുപ്പ് മറ്റു മുന്നണികൾക്ക് ദുസ്സഹമായിരിക്കും.

ഭരണസമിതിക്കെതിരെ മറ്റു മുന്നണികളിൽനിന്നും ഉയരുന്നത് ഗുരുതര ആരോപണങ്ങളാണ്. സ്വജനപക്ഷപാതവും, അട്ടിമറികളും തുടങ്ങി നിരവധി ആരോപണങ്ങളാണ് ഉയർത്തിക്കാട്ടുന്നത്. അതുകൊണ്ടുതന്നെ ജനങ്ങൾ ഈ ആരോപണങ്ങളെ എങ്ങനെ വിലയിരുത്തും എന്നുള്ളതും കാത്തിരുന്നുകാണേണ്ടതാണ്. മറ്റു മുന്നണികൾ സൂക്ഷിച്ചാണ് കരുക്കൾ നീക്കുന്നത്. സ്ഥാനാർത്ഥി നിർണയത്തിലും ഇത് പ്രതീക്ഷിക്കാം. വലിയൊരു അട്ടിമറി പ്രതീക്ഷിക്കാനാകും എന്നാണ് മുന്നണികൾ പറയുന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles