7.4 C
New York
Saturday, March 7, 2026

Buy now

spot_imgspot_imgspot_imgspot_img

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥി നിർണയം അന്തിമ ഘട്ടത്തിലേക്ക്

വടവുകോട് പുത്തൻകുരിശ്:  സ്ഥാനാർത്ഥി നിർണയം അന്തിമ ഘട്ടത്തിലേക്ക് അടുക്കുമ്പോഴും സ്ഥാനാർത്ഥി നിർണയത്തിൽ ചർച്ചകൾ തുടരുകയാണ്. നിലവിലെ ഭരണസമിതിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ ആയതുകൊണ്ടുതന്നെ നിരവധി കാര്യങ്ങൾ ഭരണസമിതിക്ക് ചെയ്യേണ്ടതായുണ്ട്.  ജങ്ങളുടെ മുന്നിൽ നല്ലൊരു പ്രതിച്ഛായ സൃഷ്ടിക്കുക എന്നത് ഭരണസമിതിയുടെ മാത്രമല്ല മറ്റു മുന്നണികളുടെയും ഒരു പ്രധാന വിഷയമാണ്. നിലവിലെ സാഹചര്യത്തിൽ ഭരണസമിതിയുടെമേൽ മുന്നണികൾ ആരോപിക്കുന്ന കാര്യങ്ങൾ അട്ടിമറികളും സ്വജനപക്ഷപാതവും ആയതുകൊണ്ടുതന്നെ ജനങ്ങൾ ഇതിനെയെല്ലാം എങ്ങനെ വിലയിരുത്തും എന്നത് നോക്കിക്കാണേണ്ടതാണ്. അതിന്റ പ്രതിഫലനമായിരിക്കും വരുന്ന തിരഞ്ഞെടുപ്പിൽ കാണാൻ കഴിയുക.

പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കെതിരെ ഭരണപക്ഷം ഇതുവരെയും പ്രതികരിച്ചിട്ടില്ല. കടുത്ത പ്രതിഷേധം മുന്നണികൾ ഉയർത്തുന്നതുകൊണ്ടുതന്നെ ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഒരു വോട്ട് യുദ്ധം തന്നെയായിരിക്കും. ഇക്കാരണം കൊണ്ടുതന്നെ വളരെ സൂക്ഷിച്ചാണ് മുന്നണികൾ കരുക്കൾ നീക്കുന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles