കോലഞ്ചേരി; തിരുവാണിയൂർ പഞ്ചായത്തില്‍ വയോജന പാർക്ക് നിര്‍മിക്കും. പാര്‍ക്കിന്റെ നിര്‍മാണോദ്ഘാടനവും പമ്പോട്ടിചിറ നവീകരണ പ്രവൃത്തിയും പി വി ശ്രീനിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ വർഗീസ് യാക്കോബ്, സിന്ധു കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബേബി വർഗീസ്, കെ എ ജോസ്, ഐ വി ഷാജി, ബിന്ദു മനോഹരൻ എന്നിവർ സംസാരിച്ചു. കൊച്ചി ബിപിസിഎൽ കമ്പനിയുടെ പൊതുനന്മ ഫണ്ടിൽനിന്ന് 73 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

