1.9 C
New York
Wednesday, March 4, 2026

Buy now

spot_imgspot_imgspot_imgspot_img

വാഴക്കുളം കൃഷിഭവൻ മന്ത്രി പി.പ്രസാദ് നാടിന് സമർപ്പിച്ചു

വാഴക്കുളം: വാഴക്കുളം പഞ്ചായത്ത് കുന്നുവഴിയിൽ നിർമ്മിച്ച കൃഷിഭവൻ കെട്ടിടത്തിൻറെ ഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിർവ്വഹിച്ചു. പി.വി.ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 53 ലക്ഷം രൂപ വിനിയോഗിച്ചാണ് കൃഷിഭവൻ കെട്ടിടം നിർമ്മിച്ചത്.

വാഴക്കുളം പഞ്ചായത്ത് പ്രസിഡൻറ് ഗോപാൽ ഡിയോ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എം.അൻവർ അലി, ബ്ലോക്ക് അംഗങ്ങളായ ഷാജിത നൗഷാദ്, ഷെമീർ തുകലിൽ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷെജീന ഹൈദ്രോസ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ.എം.അബ്ദുൽഅസീസ്, വിനിത ഷിജു, നുസ്രത്ത് ഹാരിസ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ സഞ്ജു സൂസൻ മാത്യു, വാഴക്കുളം ഏ.ഡി.എ.അനിത.കെ., കൃഷി ഓഫീസർ ഫാത്തിമ വിഎച്ച്., പഞ്ചായത്ത് അംഗങ്ങളായ അൻസാർ അലി, ഹമീദ് കോട്ടപ്പുറം, ദിവ്യ മണി, സുഹറ കൊച്ചുണ്ണി, അഷറഫ് ചിരേക്കാട്ടിൽ, നിഷ കബീർ, ഷുക്കൂർ പാലത്തിങ്കൽ, ഫൈസൽ മനയിൽ, സുധീർ മുച്ചേത്ത്, ഫസീല ഷംനാദ്, നൗഫി കരിം, ഗീത കെ.ജി., ഏ.കെ.മുരളീധരൻ, ടി.ബി.വിജയലക്ഷ്മി, തമ്പി കുര്യാക്കോസ്, മുൻ പഞ്ചായത്ത് പ്രസിഡൻറുമാരായ വി.പി.മക്കാർ, ടി.എച്ച്.അബ്‌ദുൽ ജബ്ബാർ, മാറംപള്ളി സഹകരണ ബാങ്ക് പ്രസിഡൻറ് കെ.ശാരദ, പഞ്ചായത്ത് സെക്രട്ടറി ജോമോൻ പി.ജോൺ എന്നിവർ പ്രസംഗിച്ചു.

1985 ൽ നിർമ്മിച്ച കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചത് മൂലമാണ് പുതിയ കെട്ടിടം നിർമ്മിച്ചത്.ചെന്നോസ് മനയിലെ കുമാരസ്വാമി നമ്പൂതിരിപ്പാട് സൗജന്യമായി നൽകിയ 5 സെൻറ് സ്ഥലത്താണ് കെട്ടിടം ഉണ്ടായിരുന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles