വാഴക്കുളം: ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിൽ നടന്ന സെൻട്രൽ കേരള സഹോദയ ബാസ്കറ്റ്ബോൾ മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ വാഴക്കുളം കാർമൽ സ്കൂൾ ചാമ്പ്യൻമാർ. മികച്ച കളിക്കാരനുള്ള പുരസ്കാരം കാർമൽ സ്കൂളിലെ അദീപ് അജയ് കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ ആതിഥേയരായ ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ചാമ്പ്യന്മാരായി. മുൻ ഇന്ത്യൻ ബാസ്കറ്റ്ബോൾ ടീം ക്യാപ്റ്റനും സെൻട്രൽ ജിഎസ്ടി താരവുമായ ബേസിൽ ഫിലിപ്പ് സമ്മാനദാനം നിർവഹിച്ചു. സമാപന സമ്മേളനത്തിൽ സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ സീനിയർ പ്രിൻസിപ്പൽ ഡോ.ജോൺ ജോർജ് എറണ്യാകുളത്തിൽ അധ്യക്ഷത വഹിച്ചു. ഫാ. ജോൺസൺ വെട്ടിക്കുഴിയിൽ,മാഗി സന്തോഷ്, ഡോ.സെൽവി സേവ്യർ, ക്ലിന്റ് ജോണി, പി.ജെ. വിഷ്ണു, മാർട്ടിൻ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.

