വാഴക്കുളം പഞ്ചായത്ത് കേരളോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ കൈപ്പൂരിക്കര റയൽ ക്ലബ്ബ് ടീം. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷെജീന ഹൈദ്രോസിൽ നിന്നും ട്രോഫി ഏറ്റുവാങ്ങുന്നു.
വാഴക്കുളം: വാഴക്കുളം പഞ്ചായത്ത് കേരളോത്സവം സമാപിച്ചു.റയൽ ക്ലബ്ബ് കൈപ്പൂരിക്കര ഓവറോൾ ട്രോഫി നേടി. സമാപന സമ്മേളനം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷെജീന ഹൈദ്രോസ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.എം.അബ്ദുൽഅസീസ് അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ നുസ്രത്ത് ഹാരിസ്,അൻസാർ അലി,സുധീർ മുച്ചേത്ത്,ഹമീദ് കോട്ടപ്പുറം,അഷറഫ് ചീരേക്കാട്ടിൽ,നിഷ കബീർ, എന്നിവർ പ്രസംഗിച്ചു.

